24 January 2026, Saturday

Related news

January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 13, 2026
January 10, 2026
January 10, 2026
January 6, 2026
January 6, 2026
January 5, 2026

ഇന്ത്യയിലെ രണ്ട് ബംഗ്ലാദേശ് നയതന്ത്രജ്ഞരെ സസ്പെൻഡ് ചെയ്ത് മുഹമ്മദ് യൂനുസ് സർക്കാർ

Janayugom Webdesk
ന്യൂഡല്‍ഹി
August 26, 2024 12:40 pm

ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ഉത്തരവിനെ തുടർന്ന് ഇന്ത്യയിൽ സേവനമനുഷ്ഠിക്കുന്ന രണ്ട് ബംഗ്ലാദേശി നയതന്ത്ര ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് പിരിച്ചുവിട്ടു. ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനിൽ ഫസ്റ്റ് സെക്രട്ടറി (പ്രസ്സ്) ആയി സേവനമനുഷ്ഠിക്കുന്ന ഷബാൻ മഹമൂദ്, കൊൽക്കത്തയിലെ ബംഗ്ലാദേശ് കോൺസുലേറ്റിൽ ഇതേ പദവിയിൽ സേവനമനുഷ്ഠിച്ച രഞ്ജൻ സെൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 

കാലാവധി അവസാനിക്കാനിരിക്കെയാണ് ഷബാൻ മഹമൂദിനോട് ഇടക്കാല സര്‍ക്കാര്‍ രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. 

ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെങ്കിലും എല്ലാവരുമായും സൗഹൃദബന്ധം ബംഗ്ലാദേശ് തുടരുമെന്ന് യൂനുസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.