
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഖത്തറിൽ കൂടിക്കാഴ്ച നടത്തി. ദോഹയിലെ ലുസൈൽ പാലസിൽ ഖത്തർ അമീർ ട്രംപിന് നൽകിയ അത്താഴവിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
റിലയൻസിന് ഖത്തറുമായും അടുത്ത ബിസിനസ് ബന്ധങ്ങളുണ്ട്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, അംബാനിയുടെ റീട്ടെയിൽ സംരംഭത്തിൽ ഏകദേശം ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ട്. റിയാദിൽ നടന്ന ജിസിസി ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് ട്രംപ് ഖത്തറിൽ എത്തിയത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ട്രംപിനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേരിട്ടെത്തി സ്വീകരിച്ചു. സന്ദർശനം പൂർത്തിയാക്കി ട്രംപ് ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.