18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

മുള്ളൻ കൊല്ലി ഇരിട്ടിയിൽ പൂർത്തിയായി

Janayugom Webdesk
December 16, 2024 6:09 pm

ജനപ്രിയ പരമ്പരയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ. സറീനാ ജോൺസൺ നായികാനായകന്മാരാ കുന്ന ചിത്രമാണ് മുള്ളൻകൊല്ലി. സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ബാബു ജോണാണ്. അതിർത്തി മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ഈ ചിത്രം.

ഒരു സംഘം ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരിട്ടിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.: ജാഫർ ഇടുക്കി ജോയ് മാത്യു. കോട്ടയം നസീർ കോട്ടയം രമേശ്, നവാസ് വള്ളിക്കുന്ന്.ദിനേശ് ആലപ്പി . ശ്രീജിത്ത് കൈവേലി, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ് , കൃഷണ പ്രിയ, വീണ (അമ്മു )സുമയ്യ സലാം,ശ്രീഷ സുബ്രമണ്യൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഉദയകുമാർ, ഷൈൻദാസ്, സന്തോഷ് മാധവൻ എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ്. സംഗീതം — ടിനീഷ് ജോൺ. ഛായാഗ്രഹണം — എൽബൻകൃഷ്ണ എഡിറ്റിംഗ്. — രാജേഷ് ഗോപി.
കലാസംവിധാനം — അജയ് മങ്ങാട് കോസ്റ്റ്യും ഡിസൈൻ ‑സമീറാ സനീഷ്, മേക്കപ്പ് — റോണക്സ് സേവ്യർ. ത്രിൽസ് — കലൈ കിംഗ് സൺ . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — എസ്. പ്രജീഷ്.( സാഗർ ) അസ്സോസ്സിയേറ്റ് ഡയറക്ടർ — ബ്ലസൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂനുസ് ബാബു തിരൂർ, പ്രൊഡക്ഷൻ മാനേജർ അതുൽ തലശ്ശേരി ചാവേർ, തലവൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ ആയ ആസാദ് കണ്ണാടിക്കലാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ
വാഴൂർ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.