
മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാലാണ് ജലനിരപ്പ് ഉയരുന്നത്.
ജലനിരപ്പ് 137.80 അടിയിലേക്കെത്തി. ഡാമിന്റെ ഷട്ടറുകൾ രാവിലെ എട്ട് മണിക്ക് ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. എട്ട് മണി മുതൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുമെന്നാണ് വിവരം. 5000 ഘനയടി ജലം വരെ പുറത്തേക്കൊഴുക്കും. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
ഇടുക്കിയിൽ ഇന്നലെ രാത്രി മുതൽ പെയ്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചു. നിരവധി മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഈ മേഖലയിലേക്കുള്ള റോഡുകളിൽ അഞ്ച് അടിയോളം വെള്ളം ഉയർന്ന നിൽക്കുന്നതിനാൽ താന്നിമൂട് മേഖല ഒറ്റപ്പെട്ടു.
നെടുങ്കണ്ടം – കമ്പം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു.
വെള്ളം ഉയർന്നതോടെ നൂറുകണക്കിന് വാഹനങ്ങങ്ങളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതെന്നും പല ആളുകളും വീടുകളുടെ മുകളില്‍ കയറി നിൽക്കുന്ന കാഴ്ചയാണ് ഹൈറേഞ്ചിൽ കാണുന്നത്. ജില്ലയിൽ പലയിടങ്ങളിലേയും ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. രാത്രിയിൽ കനത്ത മഴയാണ് ഇടുക്കിയിൽ പെയ്തത്. ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാർ. എന്നാൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.