ഒരേ സന്ദര്‍ശന വിസയില്‍ ഒന്നിലധികം തവണ സന്ദര്‍ശനത്തിന് അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ സൗദി തീരുമാനിച്ചു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, യെമന്‍, അള്‍ജീരിയ, ഇത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ഡന്‍, സുഡാന്‍, മൊറോക്കോ, നൈജീരിയ, ടുണീഷ്യ എന്നീ 14 രാജ്യങ്ങളില്‍നിന്നുളളവര്‍ക്കാണ് നിയന്ത്രണം. സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ക്ക് നിലവില്‍ നിയന്ത്രണമില്ല.
പുതിയ നിയന്ത്രണപ്രകാരം 14 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് സിംഗിള്‍ എന്‍ട്രി വിസകള്‍ക്ക് മാത്രമായിരിക്കും അപേക്ഷിക്കാന്‍ സാധിക്കുക. സിംഗിള്‍ എന്‍ട്രി വിസകളെടുക്കുന്നവര്‍ക്ക് ഓരോ 30 ദിവസവും 100 റിയാല്‍ ഫീസ് അടച്ച് പുതുക്കേണ്ടിവരും. രാജ്യത്തേക്ക് പ്രവേശിക്കുന്ന അനധികൃത ഹജ്ജ് തീര്‍ഥാടകരെ നിയന്ത്രിക്കുന്നതിെന്റ ഭാഗമായാണ് പുതിയ തീരുമാനം. ഈ മാസം ഒന്നാം തീയതി മുതല്‍ നിബന്ധന ബാധകമാക്കിയിരിക്കും. ഹജ്ജ്, ഉംറ, നയതന്ത്ര, റെസിഡന്‍സി വിസകള്‍ക്ക് മാറ്റമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.