16 December 2025, Tuesday

Related news

December 12, 2025
November 30, 2025
April 21, 2025
April 16, 2025
April 15, 2025
April 8, 2025
April 7, 2025
April 7, 2025
April 4, 2025
January 30, 2025

വഖഫ് ബില്ലിന്റെ പേരില്‍ മുനമ്പം നിവാസികളെ ബിജെപി കബളിപ്പിക്കുകയാണെന്ന് മുനമ്പം പള്ളി വികാരി

Janayugom Webdesk
കൊച്ചി
April 16, 2025 12:42 pm

വഖഫ് ബില്ലിന്റെ പേരില്‍ മുനമ്പം നിവാസികളെ ബിജെപി കബളിപ്പിക്കുകയാണെന്ന് മുനമ്പം പള്ളി വികാരി ഫാ.ആന്റണി സേവ്യര്‍ പ്രശ്നം പരിഹരിക്കാൻ ബില്ല് മതിയാകില്ലെന്ന് ഉറപ്പായിട്ടും എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രമന്ത്രിയുടെ വാഗ്ദാനമെന്നും വാഗ്ദാനങ്ങൾ നൽകി പോകുന്നതല്ലാതെ പ്രശ്ന പരിഹാരം ആകുന്നില്ലെന്നും മുനമ്പം പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ പ്രതികരിച്ചു.

മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ വഖഫ് ബില്ലിന് കഴിയില്ലെന്ന് ഉറപ്പായിട്ടു പോലും മുനമ്പം നിവാസികൾക്കെല്ലാം ഭൂമി തിരിച്ചുകിട്ടും എന്നായിരുന്നു സമര പന്തലിനു സമീപം എന്‍ഡിഎ നടത്തിയ യോഗത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞത്. മുനമ്പം നിവാസികൾക്ക് നീതി കിട്ടണമെങ്കിൽ സുപ്രീം കോടതിയിൽ പോകേണ്ടി വരുമെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ച കേന്ദ്രമന്ത്രി തന്നെയാണ് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നു പറഞ്ഞത് വൈകിട്ട് സമരക്കാരെ കബളിപ്പിച്ചത്.

അതേസമയം മുനമ്പം നിവാസികളുടെ പ്രശ്നം വഖഫ് ബിൽ എങ്ങനെ പരിഹരിക്കും എന്ന സമരക്കാരുടെ ചോദ്യം കേൾക്കാൻ തയ്യാറാകാതെ എഴുതി വാങ്ങുകയായിരുന്നു കിരൺ റിജിജു. വഖഫ് ബിൽ പാസാക്കിയത് അടുത്ത തലമുറയ്ക്കു വേണ്ടിയാണെന്ന കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ്റെ വാക്കുകളിലും നിലപാട് വ്യക്തമാണ് .പലപ്പോഴും പലരും വന്ന് വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ മുനമ്പം നിവാസികളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ഫാ ആൻ്റണി സേവ്യർ പറഞ്ഞു.വഖഫ് ബില്ല് പാസായതിനാൽ ഇനി ആർക്കും മുനമ്പം നിവാസികളുടെ അനുഭവം ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞെങ്കിലും നിലവിലുള്ള പ്രശ്നത്തിനുള്ള പരിഹാരം അകലെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.