21 February 2026, Saturday

Related news

February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 11, 2026
January 25, 2026
January 22, 2026
January 21, 2026
January 17, 2026
January 17, 2026

മുണ്ടക്കൈ, ചൂരല്‍മല ദുരന്തം: അതിജീവനത്തിന് മൈക്രോ പ്ലാന്‍ പ്രവര്‍ത്തനസജ്ജം

Janayugom Webdesk
തിരുവനന്തപുരം
December 13, 2024 10:52 am

മുണ്ടക്കൈ,ചൂരൽമല ദുരന്തബാധിതരുടെ ഉപജീവനത്തിനായി തയ്യാറാക്കിയ മൈക്രോപ്ലാനിന്റെ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. മേപ്പാടിയിൽ മന്ത്രി എം ബി രാജേഷ്‌ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 1084 കുടുംബ മൈക്രോ പ്ലാനുകളാണ് കുടുംബശ്രീ തയ്യാറാക്കിയത്‌. 5987 സേവനങ്ങള്‍ ദുരന്തമേഖലയിലെ കുടുംബങ്ങളുടെ ആവശ്യങ്ങളായി കണ്ടെത്തിയിട്ടുണ്ട്. 

പദ്ധതികൾ വിവിധ വകുപ്പുകൾചേർന്ന്‌ നടപ്പാക്കും. കുടുംബശ്രീ പദ്ധതികളുടെ ഭാഗമായി വിവിധ ഗുണഭോക്താക്കൾക്കായി 47.92 ലക്ഷം രൂപയുടെ ചെക്ക്‌ മന്ത്രി കൈമാറി. വ്യവസായ, സാമൂഹ്യനീതി വകുപ്പുകളുടെ വിവിധ സഹായങ്ങളും വിതരണം ചെയ്തു. തയ്യൽ മെഷീൻ ഉൾപ്പെടെയുള്ളവയാണ്‌ നൽകിയത്‌.ദുരന്തബാധിതരുടെ അതിജീവന പരിശ്രമത്തിലെ നിർണായക ചുവടുവയ്പാണ്‌ മൈക്രോ പ്ലാനെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുമെമെന്നും ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഒ ആർ കേളു അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.