മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു, ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചതായി സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രം നൽകിയ കത്ത് സർക്കാർ ഹാജരാക്കി.
വയനാട്ടിലുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ്‍ക്യൂറി രഞ്ജിത് തമ്പാൻ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. വിഷയത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകിയിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമതിയുടെ കൂടിയാലോചന നടക്കുകയാണെന്നാണ് നേരത്തെ കേന്ദ്രം മറുപടി നൽകിയത്.
എന്നാൽ വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കേരളത്തെ അറിയിച്ചത്. ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം അറിയിച്ചത്. കേരളം ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം കേന്ദ്രം നിരാകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.