8 January 2025, Wednesday
KSFE Galaxy Chits Banner 2

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍;കേന്ദ്ര സഹായം ലഭിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ല: മന്ത്രി ഒ ആര്‍ കേളു

Janayugom Webdesk
തിരുവനന്തപുരം 
October 1, 2024 5:04 pm

ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളുടെ പുനരധിവാസത്തിന് കേന്ദ്രസഹായത്തിനായി കേരളം മാസങ്ങളായി കാത്തിരിക്കുകയാണ്.ഏറ്റവും ഒടുവിലത്തെ കേന്ദ്രസർക്കാരിന്റെ പ്രളയ സഹായ പ്രഖ്യാപനത്തിലും കേരളത്തെ തഴഞ്ഞു. മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ സഹായധനമായി 675 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ അവഗണിക്കുകയാണുണ്ടായത്.

വയനാട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തി ബോധ്യപ്പെടുകയും സംസ്ഥാന സർക്കാർ കൃത്യമായ മെമ്മോറാണ്ടം നൽകിയിട്ടും കേന്ദ്രസഹായം എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന കാര്യം അറിയില്ലെന്ന് വയനാട്ടിൽ നിന്നുള്ള മന്ത്രി കൂടിയായ ഒ ആർ കേളു പറഞ്ഞു.രാഷ്ട്രീയ വിവേചനമെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കേന്ദ്ര സഹായത്തിനായി കേരളം കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സഹായം ലഭിക്കാത്തതിനാൽ നിലവിലെ പുനരധിവാസ പ്രവർത്തനങ്ങൾ തടസപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയുമാണ് പ്രളയ ധനസഹായമായി കേന്ദ്രസർക്കാർ അനുവദിച്ചത്.കേരളം ഉൾപ്പെടുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര റിപ്പോർട്ട് പരിഗണിച്ചശേഷം തുക അനുവദിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.