മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്ത ബാധിതരായ ആരും ഒഴിവാക്കപ്പെടില്ലെന്ന് റവന്യു മന്ത്രി കെ രാജൻ.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവമായി കാണും . പട്ടികയിലെ പേരുകളിലുണ്ടായ ഇരട്ടിപ്പും തെറ്റായ വിവരങ്ങളും ജാഗ്രതക്കുറവു കൊണ്ട് ഉണ്ടായതാണെങ്കിൽ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പുനരധിവാസ പട്ടികയുമായി ബന്ധപ്പെട്ടുയർന്നിട്ടുള്ള പരാതികൾ സംബന്ധിച്ച് കൃത്യമായി പരിശോധിക്കും . പാകപ്പിഴകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ദുരന്ത ബാധിതരായ ആരും ഒഴിവാക്കപ്പെടില്ലെന്നും അനധികൃതമായി ഒരാളും പട്ടികയിൽ കന്നുകൂടില്ലെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.