7 January 2026, Wednesday

Related news

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

മുണ്ടക്കൈ — ചൂരൽമല പുനരധിവാസം: രണ്ടാംഘട്ട ‑എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Janayugom Webdesk
കല്പറ്റ
March 14, 2025 10:44 pm

മുണ്ടക്കൈ — ചൂരൽമല ടൗൺഷിപ്പ് പുനരധിവാസത്തിന് അർഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട ‑എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 87 ഗുണഭോക്താക്കളാണ് ഉൾപ്പെട്ടത്. രണ്ടാംഘട്ട കരട് ‑എ ലിസ്റ്റിലുൾപ്പെട്ട 81 ഗുണഭോക്താക്കളും കരട് പട്ടിക പ്രകാരം ലഭിച്ച അപേക്ഷകളിലും ആക്ഷേപങ്ങളിലും മാനദണ്ഡ പ്രകാരം കണ്ടെത്തിയ ആറുപേരെയും ഉൾപ്പെടുത്തിയ അന്തിമ പട്ടികയില്‍ 87 ഗുണഭോക്താക്കളാണുള്ളത്.

ദുരന്തപ്രദേശത്ത് വിദഗ്ധസമിതി രേഖപ്പെടുത്തിയ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ സ്ഥല പരിശോധന നടത്തിയാണ് 81 പേരുൾപ്പെട്ട കരട് 2‑എ ലിസ്റ്റ് തയ്യാറാക്കിയത്. കളക്ടറേറ്റ്, മാനന്തവാടി സബ് കളക്ടര്‍ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ വെബ്സൈറ്റുകളിലും പൊതുജനങ്ങൾക്ക് അന്തിമ പട്ടിക പരിശോധിക്കാവുന്നതാണ്. ആക്ഷേപം, പരാതിയുള്ളവർക്ക് ദുരന്ത നിവാരണ (എ) വകുപ്പിൽ നൽകാമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.