20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 14, 2024
March 13, 2024
January 29, 2024
January 24, 2024
October 19, 2023
September 27, 2023
September 3, 2023
June 2, 2023
April 17, 2023
April 15, 2023

മനോഹര കാഴ്ചയൊരുക്കി മൂന്നാർ ഗ്യാപ്പ് റോഡ്

എവിൻ പോൾ
മൂന്നാർ
September 3, 2023 10:55 pm

തെക്കിന്റെ കശ്മീരായ മൂന്നാറിന്റെ മധുരമനോഹര കാഴ്ച കാണാൻ മൂന്നാർ ഗ്യാപ് റോഡിലേക്ക് സാഹസിക വിനോദ സഞ്ചാരികളടക്കം ഒഴുകിയെത്തുന്നു. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ഗ്യാപ്പ് റോഡ് മാറിയിട്ട് മാസങ്ങളായി. ഓണാവധി ആസ്വദിക്കാൻ മൂന്നാറിലേക്ക് പുറപ്പെടുന്നവർക്ക് ഗ്യാപ് റോ‍ഡിൽ അല്പനേരം ചെലവഴിക്കാതെ പോകാനാകില്ല. മൂന്നാറിൽ നിന്ന് ദേവികുളത്തെത്തി അവിടുന്ന് മുന്നോട്ട് പോയി ചിന്നക്കനാൽ തുടങ്ങുമ്പോൾ മുതൽ ഗ്യാപ് റോഡിന്റെ ഭംഗി കണ്ണില്‍ പതിയും. 

പച്ചപുതച്ച തേയിലത്തോട്ടങ്ങൾക്കും ജലാശയങ്ങൾക്കും നടുവിലൂടെ വളഞ്ഞുപുളഞ്ഞു പുഴപോലെ പോകുന്ന റോഡിന്റെ ദൃശ്യഭംഗിയും കയ്യെത്താവുന്ന ഉയരത്തിൽ കോടയും പാതി മഞ്ഞുപുതച്ച തെളിഞ്ഞ ആകാശവും ആനയിറങ്കൽ ജലാശയത്തിന്റെ ദൃശ്യഭംഗിയുമെല്ലാം സ‍ഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരിച്ചതോടെയാണ് ഗ്യാപ്പ് റോഡിൽ സഞ്ചാരികളുടെ തിരക്കേറിത്തുടങ്ങിയത്. പച്ചപ്പരവതാനി വിരിച്ച പോലെയാണ് തേയിലക്കാടുകൾ. ശക്തമായ മഴയുള്ള വേളകളിൽ സ‍ഞ്ചാരികൾക്ക് അല്പം ജാഗ്രത വേണ്ടിവരുമെന്ന് മാത്രം. 

മൂന്നാർ- ദേവികുളം റൂട്ടിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്യാപ്പ് റോഡിൽ പ്രവേശിക്കാം. ഇവിടെ വഴിയോര കച്ചവടങ്ങളും പൊടിപൊടിക്കുകയാണ്. ഓണാവധി കഴിഞ്ഞാലും മ‍ഞ്ഞും കുളിരും തേടിയെത്തുന്ന സഞ്ചാരികൾ ഗ്യാപ് റോഡിനെ കയ്യൊഴിയില്ല.
സമീപ പ്രദേശമായ പൂപ്പാറയും സ‍ഞ്ചാരികളുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. മൂന്നാറിൽ നിന്നും 32 കിലോമീറ്റർ അകലെയാണ് പൂപ്പാറ. തേയിലച്ചെടികളും ഓറഞ്ച് തോട്ടങ്ങളും മാത്രമല്ല കുളിരേകുന്ന കാലാവസ്ഥയും തിക്കും തിരക്കുമില്ലാത്ത റോഡുകളും പൂപ്പാറയെയും സഞ്ചാരികൾ സ്നേഹിക്കുന്നതിന് കാരണമായിട്ടുണ്ട്. 

Eng­lish Sum­ma­ry: Munnar Gap Road pro­vides a beau­ti­ful view

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.