23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുരളീധരന്‍; പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ വീഴ്ച പറ്റി

Janayugom Webdesk
തിരുവനന്തപുരം
September 9, 2023 11:37 am

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി. പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംഘടനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.നേതൃത്വം ഒരിടത്തുതന്നെ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനംകൊണ്ടാണ് മികച്ച വിജയം നേടിയത്.

എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് സാധിക്കില്ല. അതിനാൽ സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം. പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് മുരളീധരന്‍ അഭിപ്രായപ്പെട്ടു.ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നതായും മുരളീധരന്‍ പറഞ്ഞു

Eng­lish Summary:
Muralid­ha­ran crit­i­cizes the Con­gress lead­er­ship; Puthu­pal­ly failed to attract new voters

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.