വധഗൂഢാലോചനക്കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണസംഘം രേഖപ്പെടുത്തി. മഞ്ജു വാര്യർ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിലെത്തിയാണ് മൊഴിയെടുത്തത്. വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് മൂന്നര മണിക്കൂർ ചെലവഴിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയത്.
സായ് ശങ്കർ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയ ചില ഫയലുകളിൽ മഞ്ജുവിന്റെ ശബ്ദസന്ദേശങ്ങളുണ്ടായിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് മഞ്ജുവിൽ നിന്ന് മൊഴിയെടുത്തത്. മഞ്ജുവും ദീലീപും തമ്മിലെ വിവാഹബന്ധം വേർപെടുത്തിയ ശേഷം ഇരുവരും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഈ ഘട്ടങ്ങളിൽ ദിലീപിന്റെ ഭാഗത്ത് നിന്ന് എന്ത് തരം സമീപനമാണ് ഉണ്ടായത്, വാട്ട്സ്ആപ്പ് ചാറ്റുകളിലെ വ്യക്തത എന്നിവയാണ് മഞ്ജുവിൽ നിന്ന് ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞത്.
English summary; Murder conspiracy case; Manju Warrier’s statement
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.