24 February 2026, Tuesday

Related news

February 20, 2026
February 20, 2026
February 18, 2026
February 17, 2026
February 15, 2026
February 1, 2026
January 30, 2026
January 30, 2026
January 28, 2026
January 26, 2026

മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

Janayugom Webdesk
ആലപ്പുഴ
June 8, 2023 11:14 pm

ആലപ്പുഴ മാവേലിക്കര ആറുവയസുകാരിയായ മകളെ മഴുവിന് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പുന്നമൂട് ആനകൂട്ടിൽ ശ്രീധന്യയിൽ ശ്രീമഹേഷ് ആണ് വ്യാഴം വൈകിട്ട് മാവേലിക്കര സബ‌്ജയിലിലെ ബാത്ത്റൂമിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ കൊലപാതകം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് ശേഷം കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ജയിലെത്തിയ പ്രതി ബാത്ത്റൂമിൽ കയറി അവിടെയിരുന്ന ബ്ലെയിഡ് എടുത്ത് കഴുത്തുമുറിക്കുകയായിരുന്നു.

പ്രതിയുടെ നില അതീവഗുരുതരമാണ്. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 7.30ഓടെയാണ് ശ്രീമഹേഷ് മകള്‍ നക്ഷത്രയെ മഴുവിന് വെട്ടിക്കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയശേഷം ഇയാളുടെ അമ്മ സുനന്ദയെ വെട്ടി പരിക്കേൽപ്പിച്ചു. ഇവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇയാളുടെ ഭാര്യ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതോടെയാണ് നാട്ടിലെത്തിയത്. പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാൽ മഹേഷിന്റെ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും മനസിലാക്കിയ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

Eng­lish Sum­ma­ry: mur­der father who killed four year old girl tried to com­mit suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.