26 April 2025, Saturday
KSFE Galaxy Chits Banner 2

ലോഡ്ജ് മുറിയിലെ കൊലപാതകം; പീഡന പരാതി നല്‍കിയതിലുള്ള വൈരാഗ്യം

Janayugom Webdesk
കോഴിക്കോട്
November 30, 2024 4:46 pm

തനിക്കെതിരെ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് ഫസീലയെ കൊലപ്പെടുത്താനുള്ള കാരണമെന്ന് പ്രതി സനൂഫ്. ലോഡ്ജില്‍ വച്ച് വാക്ക് തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ഫസീലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും സനൂഫ് പൊലീസിനോട് സമ്മതിച്ചു. ഈ മാസം 26നായിരുന്നു മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ എരഞ്ഞിപ്പാലത്തുള്ള ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫസീല മുന്‍പ് നല്‍കിയ പീ‍ഡന പരാതി ഒത്തുത്തീര്‍പ്പാക്കാനാണ് ലോ‍ഡ്ജില്‍ മുറിയെടുത്തതെന്ന് സനൂഫ് പൊലീസിന് മൊഴി നല്‍കി. സംസാരത്തിനിടെ വാക്കു തര്‍ക്കമുണ്ടാകുകയും യുവതി ബഹളം വച്ചതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മുന്‍പ് ബസ് ‍ഡ്രൈവറായിരുന്ന സനൂഫ് ബസില്‍ വച്ചാണ് ഫസീലയുമായി പരിചയത്തിലായതെന്നും പൊലീസിനോട് പറഞ്ഞു.

കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ ഇയാളെ വെള്ളിയാഴ്ച ചെന്നൈയില്‍ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. പിടിയിലാകാതിരിക്കാന്‍ തന്റെ മീശയെടുത്തു കളയുകയും സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിയാതിരിക്കാന്‍ ഇടയ്ക്കിടെ ഷര്‍ട്ടുകള്‍ മാറ്റിയുമാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.