21 January 2026, Wednesday

Related news

January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

തൃശൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകം: മകന്‍ അറസ്റ്റില്‍

Janayugom Webdesk
തൃശൂര്‍
April 3, 2023 11:02 pm

ഗൃഹനാഥന്‍ രക്തം ഛര്‍ദിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. തൃശൂര്‍ പുഴയ്ക്കല്‍ ശോഭാ സിറ്റിയില്‍ സൂപ്പര്‍വൈസറായ അവണൂര്‍ എടക്കുളം അമ്മാനത്ത് ശശീന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മയൂരനാഥന്‍(25) പൊലീസിന്റെ പിടിയിലായി. കടലക്കറിയില്‍ വിഷം കൊടുത്തുകൊന്നതാണെന്ന് ആയൂര്‍വേദ ഡോക്ടറായ മയൂരനാഥ് പൊലീസിനോട് കുറ്റസമ്മതം നടത്തി. രണ്ടാനമ്മ ഗീതയോടും അച്ഛനോടുമുള്ള പകമൂലമാണ് വിഷം കലര്‍ത്തിയതെന്ന് മയൂരനാഥന്‍ പൊലീസിനോട് പറഞ്ഞു. 

പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധയല്ലെന്നും വിഷാംശം തന്നെയാണ് മരണത്തിന് ഇടയാക്കിയതെന്നും സ്ഥിരീകരിച്ചതോടെയാണ് പൊലീസ് മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെ‍യ്തത്. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം ഉണ്ടാക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞദിവസം വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങിയ ശശീന്ദ്രന്‍ വഴിയില്‍ വച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സ്വാഭാവിക മരണമെന്നു കരുതി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ മറ്റുള്ളവര്‍കൂടി അസ്വസ്ഥതകള്‍ പ്രകടമാക്കിയതോടെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. അമ്മയും ഗീതയും അടക്കം ഇതേ ഭക്ഷണം കഴിച്ച നാല് പേർ കൂടി ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലുണ്ടായിരുന്ന മയൂരനാഥ് ഭക്ഷണം കഴിച്ചിരുന്നില്ല. 

Eng­lish Summary;murder in Thris­sur: son arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.