20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 9, 2024
November 7, 2024
November 5, 2024
November 2, 2024
October 31, 2024
October 31, 2024
October 28, 2024
October 26, 2024
October 25, 2024

നവജാത ശിശുവിന്റെ കൊലപാതകം; അമ്മയായ യുവതിയെ റിമാന്‍ഡ് ചെയ്തു

Janayugom Webdesk
May 4, 2024 4:38 pm

കൊച്ചി പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയായ യുവതിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 18 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. യുവതിയുടെ ആരോഗ്യം സംബന്ധിച്ച് ഡോക്ടര്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് കൊച്ചി പനമ്പിള്ളി നഗര്‍ വിദ്യാനഗററിലെ റോഡില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുയായ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഫ്‌ലാറ്റില്‍ നിന്നും റോഡില്‍ ഒരു പൊതി വന്ന് വീഴുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഈ ദൃശ്യം കേന്ദ്രീകരിച്ച് ഫ്‌ലാറ്റില്‍ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ പ്രതിയിലേക്ക് എത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയോട്ടിക്ക് ഏറ്റ പരുക്കാണ് മരണകാരണം എന്ന് തെളിഞ്ഞിരുന്നു. കീഴ്ത്താടിക്കും പരിക്കുണ്ട്. തലയോട്ടി തകര്‍ന്ന നിലയിലാണ്.

മുറിക്കുള്ളില്‍ വെച്ചാണോ റോഡില്‍ വീണതിനെത്തുടര്‍ന്നാണോ മരണ കാരണമായ പരിക്ക് തലയോട്ടിക്ക് ഉണ്ടായതെന്ന് പൊലീസ് പരിശോധിക്കുന്നു. തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട തൃശ്ശൂര്‍ സ്വദേശിയായ യുവാവ് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രതിയായ അതിജീവിതയുടെ മൊഴി.

യുവാവ് തന്നെ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് പറഞ്ഞു. താന്‍ ഗര്‍ഭിണിയാണെന്ന് വിവരം മാതാപിതാക്കള്‍ക്കറിയില്ലായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രസവിച്ചുവെന്നും പിന്നീട് കുഞ്ഞിനെ കവറിലാക്കി വലിച്ചെറിയുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. സംഭവം അതിദാരുണമാണെന്നും, ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയതായും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.

Eng­lish Summary:Murder of a new­born baby; The woman, who is a moth­er, was remanded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.