23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

പേരാമ്പ്ര സ്വദേശി അനുവിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

Janayugom Webdesk
കോഴിക്കോട്
March 17, 2024 6:48 pm

പേരാമ്പ്ര സ്വദേശി അനുവിൻ്റെ കൊലപാതകതത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതി മുജീബിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെത്തിച്ചിരുന്നു. ഒന്നാം പ്രതി മുജീബ് കവർന്ന സ്വർണ്ണം വിൽക്കാൻ സഹായിച്ച ആളാണ് അബൂബക്കറെന്നാണ് പൊലീസ് പറയുന്നത്. അനുവിൻ്റെ മരണം കൊലപാതകകമെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് ഇറങ്ങിയ അനു ഭർത്താവിൻ്റെ അടുത്ത് ധൃതിപ്പെട്ട് പോകുന്നത് കണ്ട പ്രതി ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് മറ്റൊരിടത്തേക്ക് കൊണ്ട് പോയ ശേഷം തോട്ടിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കവർന്ന മാലയും മറ്റ് സ്വർണാഭരങ്ങളും കൊണ്ടോട്ടി സ്വദേശി അബൂബക്കറിൻ്റെ സഹായത്തോടെ വിൽക്കുകയായിരുന്നു. ശരീരത്തിൽ മർദനമേറ്റിരുന്നതായുള്ള പോസ്റ്റ മോർട്ടം റിപ്പോര്‍ട്ടിലുണ്ട്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് മുജീബും തുടർന്ന് അബൂബക്കറും പൊലീസ് പിടിയിലായ്ത്. ബലാത്സംഗം ഉൾപ്പെടെ 55 ഓളം കേസുകളിൽ പ്രതിയാണ് മുജീബ് .

Eng­lish Sum­ma­ry: Mur­der of Anu from Per­am­pra; One more per­son arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.