9 January 2026, Friday

പത്തനംതിട്ടയിലെ സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍

Janayugom Webdesk
പത്തനംതിട്ട /ആലപ്പുഴ
February 17, 2025 2:35 pm

പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിൻ ഷാജിയെ കുത്തിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. മുഖ്യപ്രതി വിഷ്‌ണുവിനെ ആലപ്പുഴ നൂറനാട്‌ നിന്നാണ്‌ പിടികൂടിയത്‌. പ്രതിയുടെ കയ്യിൽ നിന്ന്‌ കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌. എട്ട്‌ പ്രതികളുള്ള കേസിൽ നേരത്തെ മൂന്ന്‌ പേരെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തിരുന്നു.

വിഷ്‌ണുവിനോടൊപ്പം കേസിലെ മറ്റ്‌ പ്രതികളെയും അറസ്റ്റ്‌ ചെയ്യതായി റിപ്പോർട്ടുകളുണ്ട്‌.ഞായർ രാത്രി 8.30ന് ബിജെപിയുടെ പ്രവർത്തകരായ വിഷ്‌ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേർന്ന് അനന്തു എന്ന യുവാവിനെ മർദിച്ചിരുന്നു. ഈ പ്രശ്നം പറഞ്ഞുതീർക്കാനെത്തിയ പെരുനാട് പഞ്ചായത്ത് മെമ്പർ ശ്യാം, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറി വിഷ്‌ണു, യൂണിറ്റ് സെക്രട്ടറി ശരത്, ആകാശ് എന്നിവരെ ബിജെപി സംഘം വെട്ടി പരിക്കേൽപ്പിച്ചു. ഇതറിഞ്ഞ് ഇവിടെത്തിയ ജിതിനെ പ്രതികളിലൊരാളകയ വിഷ്‌ണു വടിവാളിന് വെട്ടിയും കുത്തിയും അക്രമിക്കുകയായിരുന്നു.

ബിജെപി പ്രവർത്തകരുടെ ആക്രമത്തെ തുടർന്ന്‌ ജിതിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തിലും തുടയിലും വെട്ടേറ്റു. നാട്ടുകാർ ചേർന്ന് ജിതിനെ ആദ്യം പെരുനാട് പിഎച്ച്സിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി അക്രമിസംഘം വെട്ടിപരിക്കേൽപ്പിച്ചവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐ(എം) പത്തനംതിട്ടാ ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.