ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒയായ യുവതി കൊലപ്പെടുത്തിയ നാലുവയസുകാരന്‍ മകന്റെ മൃതദേഹം സംസ്‌കരിച്ചു.
കുട്ടിയുടെ അച്ഛൻ വെങ്കട്ട് രാമനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ബുധനാഴ്ച ചിത്രദുർഗയിൽ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. അവിടെ നിന്ന് കുട്ടിയുടെ മൃതദേഹം രാജാജി നഗറിലെ ഹരിശ്ചന്ദ്രഘട്ടില്‍ കൊണ്ടുവന്നാണ് അന്ത്യകർമങ്ങൾ നടത്തി.
കുട്ടിയെ കൊലപ്പെടുത്തിയ അമ്മ സുചന സേഥ് ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് പൊലീസിന്റെ പിടിയിലായത്. കുട്ടിയുടെ മൃതദേഹം ബാഗിലാക്കി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൈകൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതായി തോന്നുന്നില്ല പകരം തലയണയോ മറ്റെന്തെങ്കിലും വസ്തുക്കളാണ് ഉപയോഗിച്ചായിരിക്കാം കൊലപാതകമെന്ന് ഹിരിയൂർ താലൂക്ക് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ കുമാർ നായിക് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ നിന്ന് ഇന്തോനേഷ്യയിൽ സ്ഥിരതാമസമാക്കിയ കുട്ടിയുടെ പിതാവ് രാമൻ ചൊവ്വാഴ്ച രാത്രി ഹിരിയൂരിലെത്തി മകന്റെ മൃതദേഹം ഏറ്റുവാങ്ങി.
English Summary; Four-year-old boy killed by mother by suffocation; The father performed the last rites of the child
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.