4 March 2026, Wednesday

Related news

February 24, 2026
February 23, 2026
February 8, 2026
February 5, 2026
February 4, 2026
February 3, 2026
February 3, 2026
January 27, 2026
January 27, 2026
January 25, 2026

യുഎസിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം; തമിഴ്നാട്ടിൽ പ്രതിയെ പിടികൂടി ഇന്റര്‍പോൾ

Janayugom Webdesk
ന്യൂഡൽഹി
January 5, 2026 2:28 pm

യു.എസിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ച കേസിൽ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ പ്രതിയെ തമിഴ്നാട്ടിൽ ഇന്റര്‍പോൾ പിടികൂടി. 27കാരിയായ തെലുങ്ക് യുവതി നികിത ഗോദിശാലയുടെ കൊലപാതകത്തിൽ മുൻ കാമുകൻ അർജുൻ ശർമയാണ് പിടിയിലായത്. യു.എസ് പൊലീസുമായി ചേർന്നാണ് ഇന്‍റർപോൾ പ്രതിയെ ട്രാക്ക് ചെയ്തതും അറസ്റ്റ് ചെയ്തതും.

നികിതയുടെ മൃതദേഹം അർജുന്‍റെ അപാർട്മെന്‍റിൽ കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. നികിതയെ കാണാനില്ലെന്ന് അർജുൻ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. മേരിലാന്‍റ് സ്വദേശിയായ നികിതയെ ഡിസംബർ 31 മുതൽ കാണാനില്ലെന്നായിരുന്നു പരാതി.

പരാതി നൽകിയതിന് തൊട്ടുപിന്നാലെ അർജുൻ ഇന്ത്യയിലേക്ക് കടന്നു. ഇതിൽ സംശയം തോന്നിയ പൊലീസ് അർജുന്‍റെ എല്ലിക്കോട്ടിലെ അപാർട്മെന്‍റിൽ നടത്തിയ തിരച്ചിലിലാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. നികിതയുടെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റ പാടുകൾ കണ്ടെത്തി.

അർജുൻ നികിതയെ കൊലപ്പെടുത്തിയ ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ നാടുവിട്ടതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരയുടെ കുടുംബവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് യു.എസിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.