28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2023
November 15, 2023
November 14, 2023
November 14, 2023
November 14, 2023
November 11, 2023
November 9, 2023
November 4, 2023
October 19, 2023
September 7, 2023

ബിഹാറിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; നാലുപേര്‍ അറസ്റ്റില്‍

Janayugom Webdesk
പട്ന
August 19, 2023 2:36 pm

ബീഹാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഹിന്ദി പത്രമായ ദൈനിക് ജാഗരണ്‍ പത്രത്തിലെ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരാണ് അറസ്റ്റിലായത്.  ദൈനിക് ജാഗരണിലെ റിപ്പോർട്ടർ വിമൽ കുമാർ യാദവ് ആണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ എടുത്ത പ്രതികള ചോദ്യം ചെയ്ത് വരികയാണ്. വെള്ളിയാഴ്ച രാവിലെയാണ് അക്രമികൾ വിമല്‍കുമാറിനെ വീട്ടിൽകയറി വെടിവെച്ചു കൊന്നത്. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ സംഘർഷം ഉടലെടുത്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പൊലീസ് സൂപ്രണ്ടും എം പിയും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. അതേസമയം അയൽക്കാരുമായുള്ള പഴയ വൈരാഗ്യമാകാം സംഭവത്തിന് കാരണമെന്നും പറയുന്നു. ഒരു വർഷം മുൻപ് വിമൽ കുമാറിന്റെ അനുജനും ഇതേ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. കേസിലെ മുഖ്യസാക്ഷി വിമൽ ആയിരുന്നു. ഇയാളുടെ കൊലപാതകവും ഇതുമായി ബന്ധപ്പെട്ടിരിക്കുമെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Mur­der of Jour­nal­ist in Bihar; Four peo­ple were arrested

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.