20 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 15, 2025
January 7, 2025
December 28, 2024
December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024

നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; അമിറുളിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2024 10:54 pm

ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി. പ്രതിയുടെ മനഃശാസ്ത്ര- ജയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും ജസ്റ്റിസ് ബി ആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഹര്‍ജി തീര്‍പ്പാകും വരെ വധശിക്ഷയ്ക്ക് സ്റ്റേ തുടരും.
ശിക്ഷ ലഘൂകരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. മനഃശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോ​ഗിക്കണം. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണെന്ന് വിലയിരുത്തി ഹൈക്കോടതി വിധിച്ച വധശിക്ഷയാണ് പരമോന്നത കോടതി ഇന്ന് സ്റ്റേ ചെയ്തതത്. അതേസമയം സ്വാഭാവിക നടപടി ക്രമമെന്ന് നിയമ വിദ​ഗ്ധർ വിധിയെ വിലയിരുത്തുന്നു. 

പ്രതി കുറ്റക്കാരനെന്ന് വിചാരണ കോടതി കണ്ടെത്തിയത് അനുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ശ്രീറാം പറക്കാട്ട് വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അനുമാനങ്ങള്‍ക്ക് നിയമത്തില്‍ നിലനില്പില്ല. പ്രതിയുടെ സാമൂഹിക‑സാമ്പത്തിക പശ്ചാത്തലമോ, കുറ്റകൃത്യ ചരിത്രമില്ലെന്നെതോ വധശിക്ഷ വിധിച്ച ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ജയിലിലും പ്രതിയെക്കുറിച്ച് നല്ല സ്വഭാവമാണെന്ന തരത്തിലാണ് റിപ്പോര്‍ട്ട്.

2016 ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ത്ഥിനി കൊല ചെയ്യപ്പെട്ടത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായി മൃഗീയമായാണ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമിറുള്‍ ഇസ്ലാമാണ് പ്രതിയെന്ന് കണ്ടെത്തി. ജൂൺ 14നാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്നു അമിറുള്‍ ഇസ്ലാമിനെ പൊലീസ് പിടികൂടുന്നത്.
കൊലപാതകം, ബലാത്സം​ഗം, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേല്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. ഡിഎൻഎ ഫലം അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ കേസിൽ വഴിത്തിരിവായി. കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷക്കെതിരെ അമിറുള്‍ ഇസ്ലാം നൽകിയ അപ്പീൽ മേയ് മാസത്തിൽ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

Eng­lish Sum­ma­ry: Mur­der of law stu­dent; Amir­ul’s exe­cu­tion stayed
You may also like this video

YouTube video player

Kerala State AIDS Control Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.