31 December 2025, Wednesday

Related news

December 28, 2025
December 24, 2025
December 23, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 12, 2025
December 10, 2025
December 10, 2025

പണത്തെച്ചൊല്ലി തര്‍ക്കം: അബുദാബിയില്‍ മലയാളി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി

Janayugom Webdesk
അബുദാബി
March 4, 2023 6:10 pm

അബുദാബിയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യാസിറിന്റെ ബന്ധുവായ മുഹമ്മദ് ഗസാനി എന്നയാളാണ് ആക്രമണം നടത്തിയത്. മുസഫ വ്യവസായ മേഖലയിലെ സ്വന്തം ബിസിനസ് സ്ഥാപനത്തില്‍വച്ചാണ് കുത്തേറ്റത്. ഇരുവരും പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

യാസര്‍ നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിങിലേക്ക് രണ്ടു മാസം മുന്‍പാണ് മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും തുടര്‍ന്ന് ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. രണ്ടു ദിവസം മുന്‍പും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നാണ് സൂചന. ചങ്ങരംകുളം സ്വദേശി അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട യാസിര്‍.

Eng­lish Sum­ma­ry: mur­dered malay­ali in abu dhabi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.