ലക്ഷദ്വീപിൽ നിന്നുമെത്തി മലപ്പുറത്തിനായി സ്വർണവുമായി മടങ്ങി ഒൻപതാം ക്ലാസുകാരി മുസൈന മുഹമ്മദ്. ജൂനിയർ പെൺകുട്ടികളുടെ ജാവലിൻത്രോയിലാണ് മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ മുസൈന സ്വർണമണിഞ്ഞത്.
കഴിഞ്ഞ നാലു മാസത്തെ പരിശീലനം കൊണ്ടാണ് സ്വർണ നേട്ടമെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടും. ചേച്ചിയും ഇന്റർനാഷണൽ മെഡൽ ജേതാവുമായ മുഹ്സീന മുഹമ്മദിനെ മാതൃക ആക്കിയാണ് മുസൈന കായിക രംഗത്തേക്ക് കടന്നുവന്നത്. ലോങ്ങ് ജംപിലും ഹെപ്റ്റാത്തലണിലും മെഡൽ നേടിയ ചേച്ചി പകർന്നു നൽകിയ ആത്മവിശ്വാസം ചെറുതല്ല. 32. 17 മീറ്റർ ദൂരം എറിഞ്ഞാണ് മുസൈനയുടെ സ്വർണ നേട്ടം. ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് ‑ദുബീന ദമ്പതികളുടെ മകളാണ്. സൗത്ത് സോൺ നാഷണലിൽ ലോങ്ങ് ജംപിന് ഉൾപ്പെടെ ലക്ഷദ്വീപ് ടീമിനായി മുസൈന സ്വർണം നേടിയിട്ടുണ്ട്. മുസൈനയുടെ ഇരട്ട സഹോദരന്മാരായ മുഹമ്മദ് മുസാഫിറും മുഹമ്മദ് മുഹാഫിസും ഫുട്ബോൾ താരങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.