
മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന് വിവാഹം കഴിക്കാനും അവരെ ഹിന്ദുക്കളാക്കി മാറ്റാനും യുവാക്കളോട് ആഹ്വാനം ചെയ്ത് ഉത്തർ പ്രദേശിലെ മുതിർന്ന ബിജെപി നേതാവ്. കുറഞ്ഞത് 10 മുസ്ലിം പെൺകുട്ടികളെ ഇങ്ങനെ വിവാഹം കഴിക്കുന്നവർക്ക് ജോലിയും സുരക്ഷയും നൽകുമെന്നാണ് മുൻ എംഎൽഎ കൂടിയായ രാഘവേന്ദ്ര പ്രതാപ് സിങ് വിദ്വേഷ പ്രഖ്യാപനം നടത്തിയത്. വിവാഹത്തിൻ്റെ ചെലവ് തങ്ങൾ വഹിക്കാമെന്നും രാഘവേന്ദ്ര പ്രതാപ് സിങ് ദുമാരിയാഗഞ്ചിൽ നടന്ന പൊതുപരിപാടിയിൽ വെച്ച് പറഞ്ഞു.
സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നപ്പോഴും തൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ദുമാരിയാഗഞ്ചിൽ ഒരു മാസത്തിനിടെ രണ്ട് ഹിന്ദു പെൺകുട്ടികൾ മതംമാറിയെന്ന് ആരോപിച്ചാണ് ബിജെപി ഇവിടെ പൊതുപരിപാടി സംഘടിപ്പിച്ചത്. ഉത്തർപ്രദേശ് ഭരിക്കുന്നത് യോഗി ആദിത്യനാഥ് ആണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞാണ് രാഘവേന്ദ്ര യുവാക്കൾക്ക് ധൈര്യം നൽകിയത്. മുസ്ലിം പ്രീണനം നടത്തുന്ന സമാജ്‌വാദി സർക്കാർ അല്ല ഇപ്പോൾ അധികാരത്തിലുള്ളതെന്നും രാഘവേന്ദ്ര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.