22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 23, 2024
July 14, 2024
June 12, 2024
April 29, 2024
April 19, 2024
February 16, 2024
January 19, 2024
January 13, 2024
December 27, 2023

പോക്സോ കേസിൽ അറസ്റ്റിലായ മുസ്ലിംലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവയ്ക്കണം: എഐവൈഎഫ്

Janayugom Webdesk
പാവറട്ടി
September 10, 2023 9:39 am

പോക്സോ കേസിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവും മദ്രസ അധ്യാപകനുമായ തിരുനല്ലൂർ പുതുവീട്ടിൽ മുഹമ്മദ് ഷെരീഫ് (52) അറസ്റ്റില്‍. ഇയാളെ ചൈൽഡ് ലൈൻ പരാതി പ്രകാരമാണ് പാവറട്ടി എസ് എച്ച് ഒ എം. കെ. രമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

മദ്രസാ അധ്യാപകനായ ഇയാൾ കുറച്ചു നാളുകളായി ഈ കുട്ടിയെ മാർക്ക് കുറയ്ക്കുമെന്നും തോൽപ്പിക്കുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദവിക്കുകയായിരുന്നു. കുട്ടിയിലെ സ്വഭാവമാറ്റം കണ്ട് ക്ലാസ് അധ്യാപിക കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. പ്രതിയെ വടക്കേക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷരീഫ് മുസ്ലീം ലീഗ് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, മണലൂർ നിയോജക മണ്ഡലം കൗൺസിലർ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. കഴിഞ്ഞ തവണ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.

ചാവക്കാട് ജെ എഫ് സി എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ മാരായ ഡി വൈശാഖ്, എം ജെ ജോഷി ‚കെ വി ഗിരീഷ്, വനിത സീനിയർ സി പി ഒ കെ ജി ബിന്ദു എന്നിവരും ഉണ്ടായിരുന്നു. 

ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവെക്കണം: എഐവൈഎഫ്

മുല്ലശ്ശേരി: പോക്സോ കേസിൽ അറസ്റ്റിലായ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെറീഫ് ചിറക്കൽ സ്ഥാനം രാജിവെച്ച് നിയമ നടപടിക്ക് വിധേയമാകണമെന്ന് എഐവൈഎഫ് മുല്ലശ്ശേരി മേഖല കമ്മിറ്റി പ്രസിഡൻ്റ് രാജേഷ് അരീക്കര,സെക്രട്ടറി ഇ കെ ജിബിഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Mus­lim League block pan­chay­at mem­ber arrest­ed in POCSO case should resign: AIYF

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.