
മുസ്ലീംലീഗില്‍ മുന്നു ടേം വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നു. എന്നാല്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഇളവ് നല്‍കുന്നു. എന്നാല്‍ മൂന്നു ടേം പൂര്‍ത്തിയാക്കിയ ചില നേതാക്കള്‍ മാറി നില്‍ക്കണമെന്ന നിലപാടിലുമാണ് പാര്‍ട്ടി നേതൃത്വം.
ഇതു ലീഗില്‍ തന്നെ ചില അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, പി കെ ബഷീർ, കെ പി എ മജീദ്, എൻ ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്,പി ഉബൈദുള്ള എന്നിവരാണ് മൂന്ന് ടെമോ അതിൽ അധികമോ പൂർത്തിയാക്കിയവർ. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യം ശക്തവുമായി എന്നാല്‍ . പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും ഇളവ് നല്‍കാനാണ് ശ്രമം നടക്കുന്നത്,
മണ്ഡലം മാറി മത്സരിക്കാൻ തയ്യാറെയുക്കുകയാണ് കുഞ്ഞാലികുട്ടിയെന്നും പറയപ്പെടുന്നുകുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറി മത്സരിക്കാൻ ആണ് സാധ്യത. അങ്ങനെയെങ്കിൽ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വേങ്ങരയിൽ മത്സരിച്ചേക്കാം. കെപിഎ മജീദ് മൂന്ന് ടേം പൂർത്തിയാക്കി മാറി നിൽക്കാൻ ഇടയുള്ളതിനാൽ തിരൂരങ്ങാടിയിലും പിഎംഎ സലാമിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. തിരൂരങ്ങാടിയിൽ പിഎംഎ സലാം അല്ലെങ്കിൽ വനിതാ ലീഗ് സംസ്ഥാന സുഹറ മമ്പാട് മത്സരിച്ചേക്കാം. എൻഷംസുദ്ദീൻ, പികെ ബഷീർ, മഞ്ഞളാംകുഴി അലി എന്നിവർക്കും ഇളവ് ലഭിക്കുമെന്ന സൂചനകളുണ്ട്. ഏറനാട് എംഎൽഎ പി.കെ ബഷീറിന് ഇളവ് ലഭിക്കുകയാണെങ്കിൽ മണ്ഡലം മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.