
എസ്എന്‍ഡിപി യോഗത്തെ എന്‍എസ്എസുമായി തെറ്റിച്ചത് മുസ്ലീംലീഗാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.എല്ലാവരും ഐക്യത്തിന്റെ പാതയിൽ സഞ്ചരിക്കുകയാണെന്നും ഭിന്നിച്ച് നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു .എസ്എൻഡിപിയുമായി അലോഹ്യത്തിൽ അല്ല, ലോഹ്യത്തിൽ തന്നെയാണെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.
ഞാനൊരു മുസ്‍ലിം വിരോധയില്ല. മലപ്പുറത്തെ സംസാരത്തെ വക്രീകരിച്ച് എന്നെ വർഗീയവാദിയാക്കി. ഞാൻ മുസ്‍ലിം സമുദായത്തെ സഹോദരതുല്യം സ്നേഹിക്കുന്നു. മുസ്‍ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് എതിർക്കുന്നത്. ഇന്നലെ പൂത്ത ഒരു തകരയുണ്ട് സതീശൻ. ഞാൻ അതിനെ പറ്റി പറയുന്നില്ല. ഞാൻ വർഗീയവാദിയാണെന്ന് സതീശൻ പറയുന്നു. വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് അഭിപ്രായമുണ്ടോ? എ കെ ആന്റണിയും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഉണ്ടല്ലോ. വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് അവർ പറഞ്ഞാൽ അംഗീകരിക്കാമെന്നും വെള്ളാപ്പള്ളി കൂട്ടിചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.