22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 16, 2024
December 12, 2024
December 8, 2024
November 23, 2024
November 22, 2024
November 22, 2024
November 20, 2024
November 18, 2024
November 13, 2024

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീംലീഗ് നേതാക്കള്‍

Janayugom Webdesk
തിരുവനന്തപുരം
November 4, 2023 2:56 pm

സിപിഐ(എം) നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീംലീഗ് നേതാക്കള്‍. പാര്‍ട്ടി നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് ലീഗിന്‍റെ നിലപാട് വ്യക്തമാക്കിയത്.

യുഡിഎഫിലെ ഘടകകക്ഷി എന്ന നിലയില്‍ സാങ്കേതികമായ പങ്കെടുക്കാന്‍ കഴിയില്ല എന്നും ക്ഷണിച്ചതിന് സിപിഎമ്മിനോട് നന്ദി അറിയിക്കുന്നതായും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീന്‍ വിഷയം കൂടുതലായി ഉയര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പലസ്തീന്‍ വിഷയത്തില്‍ കുറച്ചു കൂടി കൃത്യമായി ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

റാലിയില്‍ പങ്കെടുക്കണമെന്ന് വ്യക്തിപരമായ അഭിപ്രായമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ ദിവസം പറഞ്ഞിരുന്നു.ഗാസയിലെ ദുരന്ത ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തു വന്ന സാഹചര്യത്തിലാവാം ബഷീര്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം

Eng­lish Summary:
Mus­lim League lead­ers will not par­tic­i­pate in the Pales­tine sol­i­dar­i­ty rally

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.