23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
December 8, 2024
October 28, 2024
September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024
May 1, 2024

സമസ്തക്കെതിരെ ബദല്‍ നീക്കവുമായി മുസ്ലീംലീഗ്

Janayugom Webdesk
തിരുവനന്തപുരം
January 17, 2024 10:29 am

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇകെ വിഭാഗം)ക്കെതിരെ പാണക്കാട് കുടുംബത്തെ അണിനിരത്തി ബദല്‍ നീക്കവുമായി മുസ്ലീംലീഗ്.പാണക്കാട് തങ്ങള്‍ ഖാസി ഫൗണ്ടേഷന്‍ രൂപീകരിച്ചതാണ് സമസ്തക്കെതിരായ നീക്കം. അടുത്ത മാസം 17ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന മഹല്ല് നേതൃസംഗമത്തിലൂടെ ഇതിന് തുടക്കം കുറിക്കുംസമസ്‌ത നൂറാം വാർഷികാഘോഷം ഈ മാസം തുടങ്ങാനിരിക്കെയാണ്‌ സംഘടന പിളർത്താനും പിടിച്ചടക്കാനുമുള്ള ലീഗ്‌ ശ്രമം നടത്തുന്നത്,

മഹല്ല്‌ നേതൃസംഗമത്തിന്റെ സംഘാടന പ്രചാരണ പ്രവർത്തനത്തിൽ ലീഗ്‌ നേതാക്കൾ സജീവമായി രംഗത്തുണ്ട്‌. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം സി മായിൻഹാജിയെ ബദൽ പ്രവർത്തനത്തിന്‌ ലീഗ്‌ ചുമതലപ്പെടുത്തി.ഇദ്ദേഹമാണ്‌ സംസ്ഥാന സംഘാടക സമിതി ചെയർമാൻ. കഴിഞ്ഞ ദിവസം കോഴിക്കോട്ടും വയനാടും സംഘാടകസമിതി യോഗങ്ങളിൽ ലീഗ്‌ ജില്ലാ പ്രസിഡന്റടക്കം പങ്കെടുത്തു

പാണക്കാട്‌ സാദിഖലി തങ്ങൾക്ക്‌ ഒപ്പം കുടുംബാംഗങ്ങളായ അബ്ബാസലി, റഷീദലി, ഹമീദലി, ബഷീറലി, മുനവറലി എന്നിവർ ഖാസിമാരായ മഹല്ലുകളിലെ പ്രവർത്തകരെയാണ്‌ സംഗമത്തിൽ പങ്കെടുപ്പിക്കുന്നത്‌. സമസ്‌ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഖാസിയായ മഹല്ലുകളെ ഒഴിവാക്കിയിട്ടുമുണ്ട്‌. ഒരു മഹല്ലിൽനിന്ന്‌ 10 പ്രവർത്തകരെ കോഴിക്കോട്ടെത്തിക്കാനാണ്‌ നിർദേശം. ലീഗ്‌ മണ്ഡലം–ശാഖ കമ്മിറ്റികൾക്കാണ്‌ ചുമതല. മഹല്ല്‌ സംഗമ പ്രചാരണ ബോഡിൽ സാദിഖലി തങ്ങളുടെ ഫോട്ടോ മാത്രമേ വയ്ക്കാവൂ എന്ന നിർദേശവുമുണ്ട്‌. ഫെബ്രുവരി 17ന്‌ കോഴിക്കോട്‌ സരോവരത്തെ ട്രേഡ്‌ സെന്ററിലാണ്‌ സംഗമം.

Eng­lish Summary:
Mus­lim League with alter­na­tive move against Samasta

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.