26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 13, 2024
December 13, 2024
December 6, 2024
November 29, 2024
November 25, 2024
November 24, 2024
November 22, 2024
November 21, 2024
November 19, 2024

10 ദിവസത്തിനുള്ളിൽ ഹാജരാകണം; ബലാത്സംഗ നടൻ ബാബുരാജിന് മുൻ‌കൂർ ജാമ്യം

Janayugom Webdesk
കൊച്ചി
November 25, 2024 5:33 pm

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കേസിൽ നടൻ ബാബുരാജിന് മുൻ‌കൂർ ജാമ്യം. 10 ദിവസത്തിനുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും നിർദേശിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. 

ജാമ്യവ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്‌താൽ ജാമ്യം നൽകി വിട്ടയക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. പരാതി നൽകാൻ ഉണ്ടായ കാലതാമസം സംബന്ധിച്ച് സിദ്ദിഖ് കേസിൽ സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ആ ഉത്തരവ് ഈ കേസിലും ബാധകമെന്ന് കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് സി എസ് ഡയസ് ആണ് ഈ കേസ് കേട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.