28 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

October 9, 2024
April 15, 2024
March 2, 2023
November 22, 2022
August 6, 2022
August 2, 2022
June 3, 2022
April 17, 2022
April 11, 2022
March 10, 2022

യുപിയില്‍ കന്നുകാലികളായി ജനിക്കണം

Janayugom Webdesk
March 2, 2023 4:45 am

ബിജെപി നേതാവ് ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശില്‍ കന്നുകാലികള്‍ക്കാണ് മുഖ്യ പരിഗണന. അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ പരിപാലനത്തിനായി 750 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 120 കോടി രൂപ വേറെയുമുണ്ട്. സംസ്ഥാനത്താകെ എല്ലാ ജില്ലകളിലുമായി 187 വന്‍കിട സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 171 നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചെറുകിട കേന്ദ്രങ്ങളായി 6000ത്തിലധികം വേറെയുമുണ്ട്. പത്തു ലക്ഷം അലഞ്ഞു തിരിയുന്ന കന്നുകാലികളെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുവാനുദ്ദേശിക്കുന്നത്. ഒരു പശുവിനു വേണ്ടി പ്രതിമാസം 900 രൂപ വീതമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പശുക്കള്‍ക്ക് രോഗബാധയുണ്ടാകുന്നത് തടയുന്നതിന് 116 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. പശുക്കളെ കൊല്ലുന്നതിന് നിരോധനമേര്‍പ്പെടുത്തിയതുകൊണ്ടാണ് അലഞ്ഞു തിരിയുന്നവയുടെ എണ്ണം കൂടിയത്. അത് കൃഷിനാശമുണ്ടാക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചത്. അതുകൊണ്ട് പക്ഷേ മനുഷ്യരെക്കാള്‍ കന്നുകാലികള്‍ക്ക് മുഖ്യ പരിഗണന ലഭിക്കുന്ന സ്ഥിതിയുണ്ടാക്കിയിരിക്കുകയാണ്. ഇതൊക്കെ വായിക്കുമ്പോള്‍ മനുഷ്യരായി ജനിക്കുന്നതിന് പകരം കന്നുകാലികളായാല്‍ മതിയെന്ന തോന്നലാണുണ്ടാകുന്നത്.

രാജീവ് കുമാര്‍ എം

കവിഞ്ഞമ്പറ്റ 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.