11 February 2026, Wednesday

Related news

February 7, 2026
February 2, 2026
January 31, 2026
January 31, 2026
January 18, 2026
January 9, 2026
January 3, 2026
December 23, 2025
December 18, 2025
December 16, 2025

സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ല; കര്‍ശന നിര്‍ദേശവുമായി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
December 17, 2024 5:59 pm

പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. സര്‍ക്കാര്‍ ജോലിയിലിരിക്കെ ഇത്തരം നടപടികള്‍ ചട്ടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് വിജലന്‍സും പൊസു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും ഇക്കാര്യങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി അറിഞ്ഞാല്‍ ആ വിവരം പൊതു വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി പിടിഎ അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.