17 February 2026, Tuesday

Related news

February 11, 2026
January 25, 2026
January 15, 2026
December 9, 2025
December 1, 2025
November 28, 2025
November 26, 2025
November 20, 2025
November 15, 2025
November 7, 2025

”മരിക്കുന്നതിന് മുൻപ് മമ്മുട്ടിയെ ഒന്ന് കാണണം”; ആഗ്രഹം പങ്കുവെച്ച് ഫിലോമിന

Janayugom Webdesk
കൊച്ചി
September 1, 2025 11:26 am

മരിക്കുന്നതിന് മുൻപ് മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിയെ ഒന്ന് കാണണമെന്ന ആഗ്രഹം പങ്കുവെച്ച് ഫിലോമിന. ‘ഞങ്ങളുണ്ട് കൂടെ’ പാലിയേറ്റീവ് കെയർ യൂണിറ്റ് സംഘടിപ്പിച്ച 108-ാം ജന്മദിന ആഘോഷ ചടങ്ങിലാണ് ഫിലോമിന കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്നായിരുന്നു ഫിലോമിനയുടെ ജന്മദിനം ആഘോഷിച്ചത്. ഫിലോമിനയുടെ കൊച്ചുമകനും മമ്മൂട്ടിയും ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ വീട്ടിലുണ്ട്. ഈ ഫോട്ടോയിൽ നോക്കിയാണ് മമ്മൂട്ടിയെ നേരിൽ കാണണം എന്ന ആഗ്രഹം ഫിലോമിന പറഞ്ഞത്.

 

പണ്ടേ മമ്മൂട്ടിയുടെ ആരാധികയാണ് ഫിലോമിന. പാലിയേറ്റീവ് കെയർ സിനീയർ ഡോക്ടർ ഗീത കെയ്‌ക്ക്‌ മുറിച്ച് ഫിലോമിനയ്ക്ക് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ പ്രസിഡന്റ് എ എൻ സജീവൻ, ബ്ലഡ് ഡൊണേഷൻ ഫോറം ജില്ലാ പ്രസിഡന്റ് രാജീവ് മേനോൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലിജാ ഫ്രാൻസിസ്, കെ. രാമൻകുട്ടി, ഫാ. ജോയി അയനിയാടൻ, ഫാ. അലക്സ് തേജസ്, മാവേലിയായി എത്തിയ പൊന്നുരുന്നിയിലെ നാടക കാലാകാരൻ ജോസ് മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.