17 January 2026, Saturday

Related news

August 22, 2025
November 14, 2024
June 23, 2023
May 2, 2023
April 20, 2023
March 15, 2023
March 10, 2023
March 10, 2023
March 9, 2023

സ്വപ്ന സുരേഷിനെതിരെ എം വി ഗോവിന്ദന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
May 2, 2023 5:18 pm

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്കെതിരായി നടത്തിയ പരാമര്‍ശങ്ങളില്‍ സിപിഐ (എം )സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തു. തളിപ്പറമ്പ് കോടതിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം ഹർജി നൽകിയത് 

ഐപിസി 120 ബി, 500 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. കോടതി പരാതി ഫയലിൽ സ്വീകരിച്ചു.മാര്‍ച്ച് മാസം പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിന്നു. സ്വപ്ന‌ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നായിരിന്നു നോട്ടീസിലെ ആവശ്യം. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരിന്നു.

സ്വ‌പ്നയുടെ പരാമര്‍ശം വസ്‌തുത വിരുദ്ധവും തെറ്റുമാണ്. തനിക്കോ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും അഡ്വ.നിക്കോളാസ് ജോസഫ് മുഖേനെ അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിന്നു.

Eng­lish Summary:
MV Govin­dan filed a defama­tion case against Swap­na Suresh

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.