സ്വപ്ന സുരേഷ് പറയുന്ന ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദന്‍മാഷ്.
തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം. ആദ്യത്തെ മിനിറ്റില്‍ തന്നെപൊട്ടിപ്പോകുന്ന തിരക്കഥ ഉണ്ടാക്കിയാല്‍ എവിടെയെങ്കിലും നില്‍ക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി. അവരുടെ ആരോപണം സംബന്ധിച്ച് ആയിരം പ്രാവശ്യം കേസ് കൊടുക്കാനുള്ള നട്ടല്ലെണ്ടുന്നെന്നും മാഷ് പറഞ്ഞു.
ഇവരുടെയൊന്നും ഒരു ശീട്ടും എല്‍ഡിഎഫ് സര്‍ക്കാരിന് വേണ്ടെന്നും , അമിത്ഷാ അല്ല ആരു വന്നാലും യാതൊരു പ്രശ്നമില്ലെന്നും അഭിപ്രായപ്പെട്ടു.നിങ്ങള്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍നടക്കുമെന്ന പ്രീതീക്ഷ വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
English Summary:
MV Govindan said that legal action will be taken against Swapna Suresh
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.