5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 31, 2024
October 31, 2024
October 29, 2024
October 29, 2024
October 25, 2024
October 21, 2024
October 19, 2024
October 19, 2024
October 17, 2024

ഒരാളെ കാണുകയോ, സംസാരിക്കുകയോ ചെയ്യുമ്പോള്‍ ഇല്ലാതാകുന്നതല്ല ഇടതുപക്ഷ പ്രത്യയ ശാസ്ത്രമെന്ന് എം വി ഗോവിന്ദന്‍

ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറായി തുടരും 
Janayugom Webdesk
തിരുവനന്തപുരം
April 29, 2024 4:23 pm

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട വിഷയത്തില്‍ ഒരാളെ കാണുകയോ, സംസാരിക്കുകയോ ചെയ്യുമ്പോള്‍ ഇല്ലാതാകുന്നതല്ല ഇടതുപക്ഷ പ്രത്യയശാസ്ത്രമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ഇപി തന്നെ ജാവദേക്കറെ കണ്ട വിഷയം വിശദീകരിച്ചിട്ടുണ്ട്. ആസൂത്രിതമായ നീക്കം ഇതിന്റെ ഭാഗമായി നടന്നതായി ഇ പി പറഞ്ഞിട്ടുണ്ട്. അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരോധം ഇപിയുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയിട്ടുണ്ട്. ഇതിനെതിരെ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവരും .ഇത്തരം കാര്യങ്ങളെ നിയമപരമായി കൈകാര്യം ചെയ്യണം എന്നത് തന്നെയാണ് പാർട്ടി നിലപാട്. ദല്ലാൽ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുക തന്നെ വേണം എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അത് അവസാനിപ്പിച്ചതായി ഇ പിയും വ്യക്തമാക്കിയിട്ടുണ്ട്.

വിഷയം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ബാധിക്കില്ല. വിഷയം പാർട്ടിക്ക് ഒരു ദോഷവും ചെയ്യില്ല. 24ആം തീയതി ജാവദേക്കറെ ഞാനും കണ്ടിരുന്നു.ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിഷ്കളങ്കമാണ്. ശുദ്ധ അസംബന്ധമാണ് ഇതുമായി ബന്ധപ്പെട്ട പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് നിയമപരമായി നീങ്ങാൻ പറഞ്ഞത്. ശോഭാ സുരേന്ദ്രനെതിരെ ഉൾപ്പെടെ നിയമം നടപടി സ്വീകരിക്കും. ഇപി എൽഡിഎഫ് കൺവീനറായി തുടരും. ഫ്ലാറ്റിൽ അല്ലാതെ മറ്റ് എവിടെയെങ്കിലും കണ്ടു എന്ന് പറയുന്നത് ശുദ്ധ അസംബന്ധം. കൃത്യമായ തിരക്കഥ ഇതിന് പിന്നിലുണ്ട്. ഇ പി ജയരാജൻ ബിജെപിയിലേക്ക് പോയിട്ടില്ല. അതിനുവേണ്ടി ശ്രമിച്ചിട്ടുമില്ല.

Eng­lish Summary:
MV Govin­dan said that the left­ist ide­ol­o­gy does not dis­ap­pear when you see or talk to someone

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.