14 December 2025, Sunday

Related news

December 14, 2025
December 3, 2025
November 3, 2025
October 3, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചനയെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
July 26, 2023 3:44 pm

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചനയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.ജനങ്ങളെ ചിന്ന ഭിന്നമാക്കി രാഷട്രീയ മുതലെടുപ്പ് നടത്തുകയെന്ന ഗൂഢതന്ത്രമാണ് നടപ്പാക്കുന്നത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാരും,കേന്ദ്ര സര്‍ക്കാരും വില കൊടുത്ത് വാങ്ങിയത് വലിയ ദുരന്തമാണ്.പ്രധാനമന്ത്രി മിണ്ടുന്നില്ല. ഏക സിവില്‍കോഡ് നടപ്പാക്കലല്ല ബിജെപിയുടെ ലക്ഷ്യം പകരം ഇതിന്‍റ പേരില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കി മുതലെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ടം സ്‌ത്രീകളെ നഗ്നനരാക്കി നടത്തിച്ച്‌, കൂട്ടബലാൽസംഘം നടത്തുന്നത്‌ ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമാണ്‌.ആർഎസ്‌എസിന്റെ സ്‌ത്രീ സ്വാതന്ത്ര്യമാണ്‌ മണിപ്പുരിൽ കണ്ടത്‌.മെയ്‌ത്തികളേയും കുക്കികളേയും തമ്മിലടിപ്പിച്ച്‌ ഗോത്രവർഗക്കാരുടെ ഭൂമികൾ കോർപറേറ്റുകൾക്ക്‌ കൈക്കലാക്കാനുള്ള അവസരം ഒരുക്കലും ആർഎസ്‌എസ്‌ ലക്ഷ്യമാണ്‌.

ഗുജറാത്തിൽ വർഗീയ കലാപത്തിൽ തുടങ്ങി മുസ്ലീങ്ങളെ വംശഹത്യ നടത്തി. ഭൂരിപക്ഷ ശക്തിയായി.മണിപ്പുരിലും ഇതാണ്‌ ലക്ഷ്യം. കേരളത്തിലും ഇത്തരം വർഗീയ വിഷം ചീറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്‌. കേരളത്തിന്റെ മതനിരക്ഷേപ മനസ്‌ തകർക്കാനാണ്‌ ആർഎസ്‌എസ്‌ നീക്കം. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
MV Govin­dan says RSS con­spir­a­cy behind Manipur riots

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.