18 February 2026, Wednesday

Related news

February 14, 2026
February 7, 2026
February 3, 2026
January 26, 2026
January 15, 2026
January 1, 2026
November 3, 2025
October 3, 2025
September 2, 2025
July 16, 2025

സിപിഐ(എം) എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
November 8, 2024 11:01 am

എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യാ കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെകാര്യത്തില്‍ ആദ്യംമുതല്‍ക്കേ പാര്‍ട്ടി ശക്തായ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പാര്‍ട്ടി എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിമിനലുകളെ കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്നുവെന്നും കൊലപാതകികളെയും ക്രിമിനലുകളെയും കോണ്‍ഗ്രസ് സംരക്ഷിക്കുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.പാലക്കാട് കോണ്‍ഗ്രസില്‍ ക്രിമിനല്‍ സംഘങ്ങളും ഉണ്ട്.എല്ലാവരും ക്രിമിനല്‍ സംഘങ്ങള്‍ അല്ല പക്ഷേ ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നിരവധി കൊലക്കേസ് പ്രതികള്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞു.

ക്രിമിനല്‍ സംഘങ്ങളെ കൂടിച്ചേര്‍ത്തുകൊണ്ട് പ്രചാരണം മുന്നോട്ടു കൊണ്ടുപോവുകയാണ് കോണ്‍ഗ്രസ്. പാലക്കാട് റെയ്ഡില്‍ നടപടി പൂര്‍ത്തിയാക്കേണ്ടത് കളക്ടറാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം കളക്ടര്‍ക്കും പൊലീസിനുമാണെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു 

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.