15 December 2025, Monday

Related news

November 3, 2025
October 3, 2025
September 2, 2025
July 16, 2025
July 5, 2025
July 1, 2025
June 26, 2025
June 8, 2025
April 22, 2025
March 7, 2025

പുതുപ്പള്ളിയില്‍ ആന്‍റണി പോലും രാഷ്ട്രീയം പറയുന്നില്ലെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
September 3, 2023 1:26 pm

പുതുപ്പള്ളിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി പോലും രാഷട്രീയം പറയുന്നില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു, നേതാക്കള്‍ക്ക് പറയാന്‍ സഹതാപം മാത്രമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വം ഹനിക്കുന്നതൊന്നും എല്‍ഡിഎഫ് ചെയ്തിട്ടില്ലെന്നുംഅദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.കോണ്‍ഗ്രസ് വര്‍ഗീയതയോട് എടുത്ത മൃദുനിലപാട് ചര്‍ച്ചയാകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.പുതുപ്പള്ളി വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കും. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും.

വിജയം ജെയ്ക്കിനൊപ്പമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരെ മൃദുസമീപനം സ്വീകരിക്കുന്ന യുഡിഎഫിനെതിരെയും ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തി. കേന്ദ്രത്തിനെതിരായ കൂട്ടായ്മയോട് യുഡിഎഫ് എംപിമാര്‍ സഹകരിച്ചില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Eng­lish Summary:
MV Govin­dan says that even Antony does not talk about pol­i­tics in Puthupally

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.