6 December 2025, Saturday

നിലമ്പൂരില്‍ യുഡിഎഫിന്റെ നില ദയനീയമെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
June 3, 2025 7:30 pm

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതുവരെ മണ്ഡലത്തില്‍ ഇല്ലാത്ത ആവേശമാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതേസമയം യുഡിഎഫിന്റെ അവസ്ഥ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. യുവനേതാവ് എന്ന നിലയിൽ സ്വരാജിന് വലിയ അംഗീകാരം ജനങ്ങൾ നൽകിയിട്ടുണ്ട്. അതിനാൽ തന്നെ നിലമ്പൂരിലും കേരളത്തിലും ആവേശഭരിതമായ തെരഞ്ഞെടുപ്പ് ചിത്രമാണ് തെളിയുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരിലെ എൽഡിഎഫ് കൺവെൻഷൻ ചരിത്രത്തിൽ ഇതുവരെയും ഇല്ലാത്ത പങ്കാളിത്തമാണ് കാണുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൻഭൂരിപക്ഷത്തോടെ ഇടതു സ്ഥാനാർത്ഥി വിജയിക്കുമെന്നും കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രക്കുതിപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫിന്റെ അവസ്ഥ ദയനീയമാണ്. അൻവറിനെ ഒഴിവാക്കി എന്ന് പറയാനാകാത്ത യുഡിഎഫിന്റെ ഗതികേട് കേരളം കാണുന്നതായും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്കെതിരെ അക്കമിട്ട് വിമർശനമുന്നയിച്ചിട്ടും അൻവറിനെ തള്ളാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ മു‍ഴുവൻ സംഘർഷമാണ്. കോൺഗ്രസിന് അകത്ത് സംഘർഷം. കോൺഗ്രസും ലീഗും തമ്മിൽ സംഘർഷം. സംഘർഷങ്ങൾ പരിഹരിക്കാൻ ഇതുവരെ യുഡിഎഫിന് സാധിച്ചിട്ടില്ല. നവകേരള സദസുമായി ബന്ധപ്പെട്ട അൻവറിന്‍റെ ആരോപണത്തിൽ അദ്ദേഹം തെളിവ് കൊണ്ടുവരട്ടെയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.150 കോടി പ്രതിപക്ഷ നേതാവ് കൈക്കൂലി വാങ്ങി എന്ന് പറഞ്ഞിട്ട് പറയാൻ പുറപ്പെട്ട ആളാണ് അൻവർ. നിലമ്പൂരിൽ അൻവറും അൻവറുമായി ബന്ധപ്പെട്ട വിവാദവും ഒഴിവാക്കാൻ കഴിയാത്ത ഗതികേടിലാണ് യുഡിഎഫെന്നും ഗോവിന്ദൻ പറഞ്ഞു. അൻവറിനെ തള്ളാൻ കോൺഗ്രസിനും യുഡിഎഫിനും കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.