23 February 2026, Monday

Related news

February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026

അപകടമുഖത്ത് ബ്രേക്കിട്ട് അത്ഭുതമായി ഷിനോജ്; കൊടിയത്തൂരിലെ കുരുന്നിന്റെ രക്ഷകനെ തേടി മോട്ടോർ വാഹന വകുപ്പിന്റെ അഭിനന്ദനം

Janayugom Webdesk
കോഴിക്കോട്
February 3, 2026 12:52 pm

കോഴിക്കോട് കൊടിയത്തൂരില്‍ റോഡിന് കുറുകേ ഓടിയ കുട്ടിയെ രക്ഷപ്പെടുത്തിയ സ്വകാര്യബസ് ഡ്രൈവര്‍ ഷിനോജിനെ ആദരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് അരീക്കോട് സ്വദേശി ഷിനോജിനെ ആദരിച്ചത്. ഓട്ടോറിക്ഷയില്‍ നിന്നും പുറത്തിറങ്ങി റോഡിന് കുറുകെ ഓടിയ കുട്ടിയെ കണ്ട് ഷിനോജ് റോഡിന്റെ വലത് വശത്തേക്ക് ബസ് വെട്ടിച്ച് ബ്രേക്കിട്ടതിനാലാണ് ദുരന്തം ഒഴിവായത്. 

കൊടിയത്തൂര്‍ മാക്കല്‍ എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഓട്ടോയില്‍ നിന്നും ഇറങ്ങിയ കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ചുകടന്നിരുന്നു. ഓട്ടോയിലെ സീറ്റില്‍ ഇരുന്ന് പിതാവ് പണം കൊടുക്കുന്നതിനിടെ കുട്ടി പുറത്തിറങ്ങി അമ്മയ്ക്കരികിലെത്താന്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തയ്യില്‍ ബസിലെ ഡ്രൈവര്‍ അരീക്കോട് സ്വദേശി ഷിനോജിന്റെ അസാധാരണമായ മനസാന്നിധ്യം കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഷിനോജിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.