23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

എൻറെ കേരളം വിപണന മേളയ്ക്ക് ഇടുക്കിയിൽ വർണാഭ തുടക്കം

Janayugom Webdesk
ഇടുക്കി
April 29, 2025 8:58 pm

സംസ്ഥാനസർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എൻ്റെ കേരളം 2025 പ്രദർശന വിപണന മേളക്ക് ഇടുക്കിയിൽ വർണാഭമായ ഘോഷയാത്രയോടെ തുടക്കം.

രാവിലെ 9. 30 ന് ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാകുന്നേൽ ഫ്ളാഗ് ഓഫ് ചെയ്തു.

ഘോഷയാത്ര മേള നഗരിയിൽ എത്തിയതോടെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി.
തുടർന്നു നടന്ന പൊതുസമ്മേളനം മന്ത്രി  ഉദ്ഘാടനം ചെയ്തു.

ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു. ചെണ്ടമേളം, ബാൻഡ്‌മേളം, നാസിക് ഡോൾ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. മന്നാംകൂത്ത്, മയിലാട്ടം, തെയ്യം തുടങ്ങിയ തനത് കലാരൂപങ്ങൾ, വിവിധ വകുപ്പുകൾ അവതരിപ്പിച്ച നൃത്ത ആവിഷ്കാരങ്ങൾ, കരാട്ടെ എന്നിവ വിളംബര ഘോഷയാത്രക്ക് മാറ്റുകൂട്ടി.

 

ത്രിതല പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ വർണക്കുടകളുമായി അണിനിരന്ന വനിതകൾ ഘോഷയാത്രയെ വർണാഭമാക്കി.

ശുചിത്വ കേരളം, സുന്ദര കേരളം എന്ന ആശയം പങ്കുവച്ച് ഹരിത വസ്ത്രങ്ങൾ അണിഞ്ഞ് ഹരിത കർമ്മ സേനാംഗങ്ങളും വിളംബര ജാഥയിൽ അണിചേർന്നു.  ഓരോ വകുപ്പുകളുടെയും ലക്ഷ്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടുള്ള വിവിധ വകുപ്പുകളുടെ പോസ്റ്ററുകൾ ജാഥയിൽ ശ്രദ്ധേയമായി. കാമാക്ഷി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച ഹരിത കർമ്മയുടെ നിശ്ചല ദൃശ്യവും  പഞ്ചായത്തിന്റെ മാപ്പും ഉൾപ്പെടുത്തിക്കൊണ്ടുള്ള   നിശ്ചല ദൃശ്യവും ആകർഷകമായി.

എസ് പി സി കേഡറ്റ് , കുടുംബശ്രീ മിഷൻ, ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഭൂരേഖ ‑സർവേ വകുപ്പ്, കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ്, സഹകരണ വകുപ്പ്, പട്ടിക വർഗ വികസന വകുപ്പ്, ജല വിഭവ വകുപ്പ്, എക്സൈസ് വകുപ്പ്,  ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്,  ഉപഭോക്തൃ വകുപ്പ്, റവന്യൂ — ദുരിത നിവാരണ വകുപ്പ്, തുടങ്ങി വിവിധ വകുപ്പുകളും വിളംബര ഘോഷയാത്രയിൽ അണിചേർന്നു.

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, എ. രാജാ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് രാരിച്ചൻ നീർണാകുന്നേൽ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. എസ്. വിനോദ്,  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ വിളംബര ഘോഷയാത്രക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.