18 January 2026, Sunday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

കാഴ്ചകളുടെ വിസ്മയമൊരുക്കി കോട്ടയത്തെ എന്റെ കേരളം പവിലിയനുകൾ

Janayugom Webdesk
കോട്ടയം
April 25, 2025 7:15 pm

എന്റെ കേരളം പ്രദർശന വിപണന മേളയിൽ വൈവിധ്യമാർന്ന ഏഴ് പവിലിയനുകൾ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ ആകുന്നു.
ക്ഷേമ പെൻഷൻ മുതൽ ലൈഫ് മിഷൻ പദ്ധതി വരെ. പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുള്ള പദ്ധതികളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിച്ചുകൊണ്ടാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ എന്റെ കേരളം തീം പവലിയൻ ക്രമീകരിച്ചിരിക്കുന്നത്. എന്റെ കേരളം മാഗസിൻ കവർ സ്റ്റാറായി തിളങ്ങാനുള്ള അവസരവും ഇവിടെ കാണിക്കളെ കാത്തിരിക്കുന്നു. പിണറായി വിജയൻ സർക്കാർ ഭരണകാലത്തെ പ്രധാനപ്പെട്ട നിമിഷങ്ങൾ കോർത്തിണക്കിക്കൊണ്ട് സജ്ജീകരിച്ചിട്ടുള്ള ഫോട്ടോവാളും ഒരു പ്രധാന ആകർഷണമാണ്. സർക്കാർ ധനസഹായ പദ്ധതികളെപ്പറ്റി വിശദീകരിക്കുന്ന പുസ്തകത്തിന്റെ സൗജന്യ വിതരണവും പവിലിയനിൽ ഉണ്ട്.

സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭിച്ചത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നേരിട്ടറിയാന്‍ തക്കവിധമുള്ള എക്സ്പീരിയന്‍സ് സെന്‍ററായാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പവലിയൻ പ്രവര്‍ത്തിക്കുന്നത്. നിര്‍മിത ബുദ്ധി, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഡ്രോണ്‍, റോബോട്ടിക്സ്, ഐ.ഒ.ടി. തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനമാണ് നടത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ എ.ഐ. അധ്യാപികയായ ഐറിസ് റോബോട്ട്, ഡ്രോൺ പറത്തൽ തുടങ്ങി ഭാവി ജീവിതത്തില്‍ പൊതുജനം നേരിട്ടറിയാന്‍ പോകുന്ന സാങ്കേതികവിദ്യകളുടെ പരിച്ഛേദവും ഇവിടെയുണ്ട്.

ഫിറ്റ്നസ് സോണും ഹെൽത്ത്‌ സോണുമാണ് പ്രധാനമായും കായിക വകുപ്പിന്റെ പവലിയനിൽ ഒരുക്കിയിരിക്കുന്നത്. ആരോഗ്യ അവബോധം മാത്രമല്ല തങ്ങൾ ആരോഗ്യവാനാണോ എന്ന് വിശദമായി പരിശോധിക്കാനുള്ള അവസരവും ഇവിടെയുണ്ട്. കൂടാതെ ഫുട്ബോൾ, ബാസ്കറ്റ്ബോൾ പോലുള്ള വിവിധ കായികയിനങ്ങളും ബാലൻസ് ബോർഡ്‌ ചാലഞ്ചുകളും യോഗ, മെഡിറ്റേഷൻ സോണുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

ഒരു വെള്ളച്ചാട്ടത്തിലൂടെ കടന്നുപോകുന്ന അനുഭൂതി പകർന്നു നൽകുന്നതാണ് 17 അടി പൊക്കത്തിൽ നിർമിച്ചിരിക്കുന്ന കിഫ്‌ബി പവിലിയൻ. കിഫ്‌ബി ഫണ്ട്‌ ചെയ്തിരിക്കുന്ന പ്രൊജക്ടുകളുടെ ദൃശ്യാവിഷ്കാരമാണ് ഈ തുരങ്ക മാതൃകയിൽ സൃഷ്ടിച്ചിരിക്കുന്ന പവിലിയനിൽ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ഒൻപത് നിയമസഭ മണ്ഡലങ്ങളിലെ എം.എൽ.എ.മാർ കിഫ്‌ബി ഫണ്ട്‌ ചെയ്ത പ്രൊജക്ടുകളെപ്പറ്റി വിശദമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഡിസ്പ്ലേ കിയോസ്‌ക്കുകളും സജ്ജമാണ്.

ടൂറിസം-പൊതുമരാമത്ത് വകുപ്പുകളുടെ പവലിയൻ സന്ദർശിക്കുന്ന ഏവർക്കും വ്യത്യസ്തമായ അനുഭവം പകർന്നു നൽകുന്നതാണ് വികസനപാലം. ടൂറിസം വകുപ്പിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന്റെ പ്രദർശനത്തിലേക്ക് ജനങ്ങൾക്ക് ഈ പാലത്തിലൂടെ നടന്നു കയറാം.

 

ഇതോടൊപ്പം കാഴ്ചക്കാരെ കാത്തിരിക്കുന്നത് വകുപ്പിന്റെ കീഴിൽ പണി പൂർത്തികരിച്ച പദ്ധതികളുടെ പ്രദർശനവും എൽ.ഇ.ഡി. സ്ക്രീനിലൂടെ അവയുടെ വിശദ വിവരങ്ങളുമാണ്. ഓലമേഞ്ഞ വീട്ടിലിരുന്ന് കളിമൺപാത്രങ്ങൾ മെനയുന്ന രസകരമായ കാഴ്ച കേരളത്തിന്റെ സംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഒപ്പം പുതു തലമുറയുടെ വിവാഹ സ്വപ്നങ്ങൾക്ക് വർണ്ണാഭമേകുന്ന ഡെസ്റ്റിനേഷൻ വെഡിങ്ങിന്റെ ആവിഷ്കരണം ഒരു പ്രധാന സെൽഫി പോയിന്റാണ്.

കൃഷിവകുപ്പിന്റെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന കേരളഗ്രോ ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ വമ്പിച്ച ശേഖരമാണ് കൃഷിവകുപ്പിന്റെ പവലിയനിയിൽ ഒരുങ്ങിയിരിക്കുന്നത്. ഇടിയിറച്ചി, സ്ക്വാഷുകൾ, തേൻ, ശർക്കര തുടങ്ങി വിവിധയിനം ഉൽപ്പന്നങ്ങളുടെ കമനീയ ശേഖരമാണ് കാണികൾക്കായി കാഴ്ചവെച്ചിരിക്കുന്നത്. കൂടാതെ ജീവിതശൈലി രോഗങ്ങൾക്ക് ഉത്തമമായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും പ്രദർശനത്തിനുണ്ട്.

എക്കാലവും ചലച്ചിത്ര ആസ്വാദകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഒരു പിടി നല്ല സിനിമകളുമായി മിനി തിയേറ്ററും മേളയുടെ ഭാഗമായി ഒരുങ്ങിക്കഴിഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.