പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളും പിടിയിലായി. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ മൂന്നാം പ്രതി പത്തനംതിട്ട സ്വദേശിയായ ഓട്ടോ ഡ്രൈവർ ഹാരിബ് എന്നിവരാണ് പിടിയിലായത്. പ്രതികളെ തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംഘത്തില്‍ ഒരാള്‍ കൂടി ഉള്ളതായാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ പട്ടാപ്പകൽ മോഷണത്തിനിടെ വ്യാപാരിയെ ഇവര്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ജോർജ്ജിന്റെ കഴുത്തിൽ കിടന്ന ഒമ്പത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികൾ കവര്‍ന്നു. കഴുത്തുഞെരിച്ചു കൊല്ലാന്‍ ഉപയോഗിച്ച 2 കൈലി മുണ്ടുകളും ഷര്‍ട്ടും കടയില്‍നിന്ന് കണ്ടെടുത്തിരുന്നു.
കടയിലുണ്ടായിരുന്ന സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെ പ്രതികള്‍ എടുത്തുകൊണ്ടുപോയതായി പൊലീസ് പറയുന്നു. ജോർജ്ജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ പ്രതികളെത്തി. റോഡരികിലുള്ള കടയിൽ നിന്ന് ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി, വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
English Summary: Mylapra murder: All three accused arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.