21 February 2026, Saturday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 7, 2026

തിരുവനന്തപുരത്ത് യുവതിയുടെ ദുരൂഹമരണം; ഭർത്താവ് കസ്റ്റഡിയിൽ

Janayugom Webdesk
തിരുവനന്തപുരം
September 3, 2023 2:44 pm

പോത്തൻകോട് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭർത്താവ് കസ്റ്റഡിയിൽ. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ (27) ആണ് മരിച്ചത്. നൗഫിയയുടെ സഹോദരൻ നൗഫലിന്റ പരാതിയിൽ നൗഫിയയുടെ ഭർത്താവായ റഹീസ്ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിൽ നൗഫിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹ പരിശോധനയ്ക്ക് ശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. റഹീസ്ഖാൻ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. 12 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.

Eng­lish Sum­ma­ry: Mys­te­ri­ous death of young woman; Hus­band in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.