കശ്മീരിലെ രജൗരിയില്‍ ദുരൂഹരോഗം ബാധിച്ച് ആളുകള്‍ മരിക്കുന്ന സംഭവത്തില്‍ ആശങ്ക വര്‍ധിക്കുന്നു. കഴിഞ്ഞ 45 ദിവസത്തിനിടെ 16 പേരാണ് അപൂര്‍വ രോഗം ബാധിച്ച് മരണപ്പെട്ടത്. രോഗ ബാധിതരില്‍ വിഷ പദാര്‍ത്ഥമായ ന്യൂറോടോക്സിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് പാക് അതിര്‍ത്തിയില്‍ പ്രത്യേക സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
അപൂര്‍വ രോഗത്തെപ്പറ്റി പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മരണങ്ങള്‍ വര്‍ധിച്ചതോടെ പ്രദേശത്തെ ജനങ്ങള്‍ കുടുത്ത ആശങ്കയിലാണ്. സമൂഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ 7 പേര്‍ക്കാണ് കഴിഞ്ഞ ഡിസംബര്‍ 7ന് രോഗബാധയുണ്ടായത്. ഇതില്‍ അഞ്ച് പേര്‍ മരിച്ചു. തുടര്‍ന്ന് ഡിസംബര്ഡ 12ന് ഒന്‍പത് അംഗ കുടുംബത്തിന് രോഗം ബാധിക്കുകയും ഇതില്‍ 3 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതിന് ശേഷം ജനുവരി 12ന് ഒരു പത്തംഗ കുടുംബത്തിന് രോഗബാധയുണ്ടാകുകയും 6 കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. അതില്‍ ഒരു കുട്ടി ബുധനാഴ്ച മരിച്ചു. 15 വയസ്സുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.