രണ്ട് കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായ 55 കാരന്‍ ഷോജോ എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത. ഹാഷിഷ് ഓയില്‍ കടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് ഷോജോ ജോണിനെ മഫ്തിയിലെത്തിയ എക്‌സൈസ് സംഘം രണ്ടു മണിക്കൂറോളം സംസാരിച്ച് ശേഷം കൊണ്ടു പോയതെന്ന് ഭാര്യ ജ്യോതി പരാതിപ്പെട്ടു.
ഇന്നലെ വൈകീട്ട് വീട്ടില്‍ നിന്ന് എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവ് തൂങ്ങിമരിച്ചവെന്ന് രാവിലെ 7 മണിക്കാണ് എക്‌സൈസ് ഓഫീസില്‍ നിന്നും അറിയിച്ചതെന്നും സംഭവത്തില്‍ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഭാര്യ പരാതിപ്പെട്ടു. അതേ സമയം വീട്ടില്‍ വിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്ന ഷോജോയെ വൈകിട്ട് അഞ്ച് മണിയോടെ നാലഞ്ച് പേര്‍ എത്തിയെന്നും അവര്‍ വിളിച്ചു കൊണ്ടുപോയി സംസാരിച്ചുവെന്നും. പിന്നീട് വീട് മുഴുവന്‍ തിരഞ്ഞുവെന്നും അവിടെ നിന്ന് ഒന്നും കണ്ടെടുത്തില്ലെന്നും ഭാര്യ ഷീജ പരാതിപ്പെട്ടു. അവസാനം ഇവര്‍ കൊണ്ടുവന്ന ബാഗില്‍ നിന്ന് ലഹരി മരുന്ന് എടുക്കുന്നത് കണ്ടുവെന്നും ഭര്‍ത്താവിനെ കൂടുക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ ഇന്ന് നല്‍കിയ പരാതി. വീട്ടില്‍ നിന്ന് കിട്ടിയതിനാല്‍ തന്നെ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. കുട്ടിയും കൂടിയുള്ളതുകൊണ്ട് ഞങ്ങളെ മാറ്റിനിര്‍ത്തി ഹാളില്‍ വച്ചാണ് അവര്‍ ചോദ്യം ചെയ്തത്. വൈകീട്ട് ഏഴര മണിയോടെയാണ് അതൊക്കെ കഴിഞ്ഞ് അവര്‍ പോയതെന്നും ഭാര്യ പറയുന്നു. ഇതിന് മുമ്പ് ഇങ്ങനെയൊരു കേസിലും പെട്ടിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ. തെറ്റ് ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്നൊന്നും പറഞ്ഞിട്ടില്ല. ഭാര്യക്കോ കുടുംബത്തിനോ ഇതില്‍ പങ്കില്ല എന്നും പറയുന്നുണ്ടായിരുന്നു. രാവിലെ ഏഴ് മണിക്ക് വിളിച്ചാണ് ആത്മഹത്യ ചെയ്തു എന്ന് അറിയിക്കുന്നത്. ആത്മഹത്യ ചെയ്തതാണെങ്കില്‍ അത് എക്‌സൈസ് ഓഫീസില്‍ നിന്നാണെന്ന് പറയുമ്പോള്‍ അവിടെ ആരെങ്കിലും കാണില്ലേ. ആത്മഹത്യ ചെയ്യാന്‍ പറ്റുന്ന ഒരവസ്ഥ ആയിരിക്കില്ലല്ലോ.
സാധാരണ ഓഫീസുകളില്‍ അങ്ങനെയല്ലേ. ജയിലിലാണെങ്കിലും ആളുണ്ടാകില്ലേ. അതുകൊണ്ട് ആത്മഹത്യ ചെയ്യില്ലെന്ന് തന്നെയാണ് പറയുന്നത്. എക്‌സൈസ് സംഘം തല്ലിയപ്പോള്‍ ഇങ്ങനെയൊരു അവസ്ഥയില്‍ ടെന്‍ഷനുണ്ടാകും. എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരട്ടെയെന്നും ജ്യോതി പറഞ്ഞു. ഇടുക്കി സ്വദേശിയായ ഷോജോ ജോണിനും കുടുംബവും കാടാങ്കോടാണ് താമസിച്ചു വരുന്നത്. ജെസിബി ഡ്രൈവറായ ഷോജോ മറ്റു വാഹനങ്ങളും ഓടിക്കും. നാട്ടില്‍ ജോലി കുറവായതിനാല്‍ തമിഴ്‌നാട്ടില്‍ ധാരാളമായി ഓട്ടത്തിന് പോകാറുണ്ടെന്ന് ഭാര്യ പറയുന്നു.ഷോജോയ്ക്ക് മൂന്ന് മക്കളുമുണ്ട്.
English Summary: Mysterious incident in which the accused hanged himself in the lock-up of the Excise office
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.